പരപ്പനങ്ങാടി :മഴ കനക്കുന്നതോടെ വെള്ളകെട്ട് രൂക്ഷമാവുന്ന പരപ്പനങ്ങാടി ബീച്ച് റോഡിൽ കടലാസ് തോണികൾ ഇറക്കി എസ്.ഡി.പി.ഐപ്രതിഷേധം.

മഴപെയ്താൽ തോട് ആകുന്ന പരപ്പനങ്ങാടി ബീച്ച് റോഡ് ദുരിതം പേറാൻ തുടങ്ങിയിട്ട് കാലങ്ങളേറയായി.

നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡിലെ വെള്ളക്കെട്ട് നീക്കാൻ ആവശ്യമായത് ചെയ്യാതെ അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

മുൻസിപ്പാലിറ്റിയിലെ പ്രധാന റോഡിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതം വിതച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണക്കാർക്കും മുൻസിപ്പൽ അധികാരികൾക്കും എതിരെ എസ്ഡിപിഐ പരപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കടലാസ് തോണികൾയിറക്കി സൂചന സമരം സംഘടിപ്പിച്ചത്.

രാഷ്ട്രീയ അന്ധത മാറ്റിവെച്ച് പ്രതികരിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
പ്രതിഷേധ സമരത്തിന് സിദ്ധീഖ് നഹ ‘കെ, നൗഫൽ സി പി , അർഷാദ് തങ്ങൾ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.