രവിമേലൂർ

മേലൂർ ഗ്രാമീണവായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ സ്കൂളുമായി ചേർന്ന് രചനാ മത്സരങ്ങൾ അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിൻ്റെ ഭാഗമായി മേലൂർ സെൻറ് ജോസ്ഫ് എൽ .പി.സ്കൂളിൽ “കാവ്യ മഥുനം ” എന്ന കുട്ടികളോടൊത്തുള്ള കവിയത്രിയുടെ കാവ്യസല്ലാപ പരിപാടി സംഘടിപ്പിച്ചു.

പി ടി എ പ്രസിഡണ്ട്
വിത്സൻ പാലാട്ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കവയത്രിയും കാവ്യശിഖ സെക്രട്ടറിയുമായ ശ്രീജ വിധു ഉദ്ഘാടനം ചെയ്ത് കുട്ടികളോടൊത്ത് കാവ്യസല്ലാപം നടത്തി

പ്രധാനാധ്യാപിക സാലി പോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ
വായനശല കുട്ടികൾക്ക് നൽകുന്ന സൗജന്യ അംഗത്വ വായനശാല സെക്രട്ടറി
വി ഡി തോമസ് വിദ്യാർത്ഥിനി അന്ന അഗസ്തിക്ക് നൽക്കി നിർവഹിച്ചു .

കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.വി രമേശൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ലീന ലൈജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published.