
തിരൂർ : സൗഹൃദവേദി, തിരൂരിന്റെ ആഭിമുഖ്യത്തിൽ തിരൂർ സിറ്റി ഹോസ്പിറ്റലിൽ മുതിർന്ന ന്യൂറോളജിസ്റ്റ് ഡോക്ടർ വിജി പ്രദീപ് കുമാറിനെ ആദരിച്ചു . ഡോക്ടേഴ്സ് ഡേയുടെ ഭാഗമായിട്ടായിരുന്നു ആദരവ്.കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി ന്യൂറോളജി രംഗത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും തിരൂർ സിറ്റി ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം . അന്താരാഷ്ട്ര ന്യൂറോളജിസ്റ്റ് അസോസിയേഷന്റെ മുൻ പ്രസിഡൻ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഡോ. പ്രദീപ് കുമാർ ഐഎംഎ സംസ്ഥാന കൗൺസിൽ അംഗം ഡോക്ടർ ബി ജയകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
ആരോഗ്യരംഗത്തെ കുത്തക വൽക്കരിക്കാനുള്ള പുതിയ പ്രവണതകളെ കരുതിയിരിക്കണമെന്ന് ഡോക്ടർ വിജി പ്രദീപ്കുമാർ അഭിപ്രായപ്പെട്ടു. ചെറുകിട ആശുപത്രികൾ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന് ഡോക്ടേഴ്സ് ഡേ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സൗഹൃദവേദി,തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു.
സൗഹൃദവേദി, തിരൂർ സെക്രട്ടറി കെ കെ റസാക്ക് ഹാജി, വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര ,ഡോക്ടർമാരായ കെടിഒ ബദർ, എൻടി അജികുമാർ, പി അബ്ദുറഹിമാൻ, മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടു മുക്കിൽ, അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ പി ജയലക്ഷ്മി, ഉമ്മർ ചിറക്കൽ, ഫിസിയോതെറാപ്പിസ്റ്റ് ഷമീർ, തറമ്മൽ സിദ്ദീഖ് ഹാജി, ഹോസ്പിറ്റൽ ജീവനക്കാരായ ബഷീർ, സിന്ധു തോമസ്, പി പ്രജീഷ , ടിപി സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply