തിരൂർ :തിരൂരിലെ മാതൃഭൂമിയുടെ ലേഖകനും കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ സ്ഥാപക പ്രസിഡണ്ടും കല സാഹിത്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന വി പത്മനാഭൻ എന്ന ബേബിയുടെ പതിനഞ്ചാം ചരമവാർഷികം തിരൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ തൃക്കണ്ടിയൂർ ലളിതകലാസമിതിയിൽ നടത്തി. ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ചേംബർ ഓഫ് കൊമേഴ്സ് ദേശീയ പ്രസിഡണ്ട് വേണുഗോപാൽ ശിവദാസ് അനുസ്മരണ ഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകനായ കെ പി ഒ റഹ്മത്തുള്ള, വേണുഗോപാൽ കൽക്കത്ത, കരീം മേച്ചേരി, രാജീവ് കൊളങ്ങര, എ കെ പ്രേമചന്ദ്രൻ ജെ സി ഐ തിരൂർ ലെജൻഡ്സ് സെക്രട്ടറി വിപിൻരാജ് എന്നിവർ ബേബിയേട്ടനെ അനുസ്മരിച്ചു. തുടർന്ന് അനുസ്മരണ ഗാനാഞ്ജലിയും അരങ്ങേറി.

കരിം മേച്ചേരി സ്വാഗതവും എം കെ അനിൽകുമാർ നന്ദിയും പറഞ്ഞു. ഷീനാ രാജേന്ദ്രൻ, മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published.