ജപ്പാൻ ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ്റെഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടറായി നിയമിതനായ സെൻസായ് ദുൽഫു വളപ്പിലിന് ഉപഹാരം നൽകി ആദരിച്ചപ്പോൾ.

തിരുന്നാവായ : ലോകപ്രശസ്ത കരാട്ടെ വിദഗ്ധൻ മശഹിക്കോ തനാക്ക മാസ്റ്ററുടെ നേതൃത്വത്തിൽ ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ്റെ
ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടറായി പട്ടർനടക്കാവ് ആക്ഷൻ സ്പോർട്ട് കരാട്ടെയുടെ സ്ഥാപകനായ സെൻസായ് ദുൽഫു വളപ്പിൽ നിയമിതനായി.
രണ്ടര പതിറ്റാണ്ടിലേറെയായി ആയോധന കലാരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ദുൽഫു വളപ്പിൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു.
ജപ്പാനിൽ നിന്നുള്ള
ജെ.ടി.കെ. യിൽന്നും അഫിലിയേഷൻ നേടുന്നതിന് പുറമെ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന പ്രത്യേകത കൂടി അദ്ദേഹത്തിന്റെ ഈ നേട്ടത്തിനുണ്ട്.

പട്ടർനടക്കാവിൽ നടന്ന അനുമോദ ചടങ്ങും കരാട്ടെ സ്ക്കൂളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും കളർബെൽറ്റും വിതരണവും
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു.സാദിഖ് തിരുന്നാവായ അധ്യക്ഷത വഹിച്ചു.എം.വി. ഷംല , പി.കെ ജംഷീർ, പി. ഉനൈസ്, ഹംസക്കുട്ടി വെട്ടൻ, കെ.മൊയ്‌തീൻ കുട്ടി, എൻ. ജാഫർ ,നൗഫൽ പട്ടർനടക്കാവ്,പി.അഷ്‌റഫ്, ശ്രേയ ദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.