ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ്അനാഥ വിധവാ കുടുംബങ്ങൾക്ക് നൽകുന്ന പുസ്തകങ്ങൾ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചറിൽ നിന്നും ചെയർമാൻ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി സ്വീകരിക്കുന്നു.

തിരുന്നാവായ : ദ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ മേഖല സമിതി അനാഥ വിധവാ കുടുംബങ്ങളിലെ
അംഗങ്ങൾക്ക് വായന ശീലം വളർത്തുന്നതിനു വേണ്ടി വായനാ വാരത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സമ്മാനിച്ചു. തലക്കാട്, തിരുന്നാവായ, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് പുസ്തകങ്ങൾ നൽകിയത്. സ്നേഹ വീട്, കിണർ നിർമ്മാണം, പഠന സഹായം, അവാർഡ് ദാനം, കുടുംബ സംരക്ഷണം എന്നിവ ദി
ലൈറ്റിനു കീഴിൽ നടന്നു വരുന്നു. വൈരങ്കോട് നടന്ന പ്രവർത്തക സംഗമത്തിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചറിൽ നിന്നും ദ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി പുസ്തകങ്ങൾ സ്വീകരിച്ചു. പി. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. വി.എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.സാബിക്ക് പുല്ലൂർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഇ.പി. ഉമ്മർ, ഫൈസൽ ബാബു പുല്ലൂർ, ഹുസൈൻ കുറ്റൂർ, കെ.എൻ. അബ്ദുൽ ഗഫൂർ, , ടി.കെ.റഹ്മാൻ, കെ .യൂസഫ്, പി.പി. അലി കുട്ടി, മുഹമ്മദ് അലി മുളക്കൽ , ഷറഫുദ്ദീൻ തലക്കാട്, ജലീൽ തൊട്ടി വളപ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.