
വായനോത്സവം -2025
രവിമേലൂർ
മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ വയന പക്ഷാചരണത്തിൻ്റെ ഭാഗമായി വയനോത്സവം -2025
സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ പ്രശസ്ത കവി ഡോ. പി. ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.കവിയും,ചലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. സുരേഷ് മൂക്കന്നൂർ പി.എൻ പണിക്കൻ അനുസ്മരണവും കുട്ടികളോടെത്ത് കാവ്യ സല്ലാപവും നടത്തിവായനശല കുട്ടികൾക്ക് നൽകുന്ന സൗജന്യ മെമ്പർഷിപ്പ് വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്ൻ വിക്ടോറിയ ഡേവീസ് നിർവഹിച്ചു.കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.വി രമേശൻ, വായനശാല സെക്രട്ടറി വി ഡി തോമസ്, പ്രസിഡൻ്റ് കെ.കെ. ശശിധരൻ,കുമാരി ജീനയ റോസ് എന്നിവർ വായന ദിന സന്ദേശം നൽകിസംസാരിച്ചു.മദർ പി ടി എ പ്രസിഡൻ്റ് ബിന്ദു ഷിബു കുട്ടികളുടെ കൈയ്യെഴുത്ത് മാസിക പ്രകാശനംചെയ്തു . റവ.സിസ്റ്റർ അരുണിമ നന്ദി പറഞ്ഞു.
Leave a Reply