
തിരൂർ : മുൻ മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനുമായ മുതിർന്ന കോൺഗ്രസ് നേതാവ് സി വി വേലായുധന്റെ നിര്യാണത്തിൽ സൗഹൃദവേദി , തിരൂർ അനുശോചനം രേഖപ്പെടുത്തി.
സാധാരണക്കാരൻ്റെ പ്രശ്നങ്ങളിൽ ഇടപെട്ട് അതിന് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചിരുന്നു അതാണ് അദ്ദേഹത്തെ മറ്റുനേതാക്കളിൽ നിന്നും വ്യത്യസ്തമായി ആളുകൾ കണ്ടിരുന്ന ഗുണങ്ങൾ എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.കൂടാതെ സൗമ്യനും ദയാലുവും ആയിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം വളരെ ലളിതമായിരുന്നു.രാഷ്ട്രീയ എതിരാളികൾക്ക് പോലും ബഹുമാനമായിരുന്നു, അതു കൊണ്ട് എല്ലാവരുടെയും ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിത്വത്തിൻ്റെ ഉടമ കൂടിയാണ് അദ്ദേഹം
പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെകെ റസാക്ക് ഹാജി, വൈസ് പ്രസിഡൻ്റുമാരായ ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര , ഡോ ഹസ്സൻ ബാബു, പിപി അബ്ദുറഹിമാൻ, മുനീർ കുറുംപടി, അഹമ്മത് മെജസ്റ്റിക്ക്, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, എഎസ് രാജേന്ദ്രൻ, , എന്നിവർ സംസാരിച്ചു.


Leave a Reply