നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് ആവേശത്തിൻ്റേത്
മാത്രമായിരുന്നില്ല, നിലപാടിന്റെതു കൂടിയായിരുന്നു. പലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിൻ്റെ കോലം കത്തിച്ച് പ്രതിഷേധാഗ്നി തീർക്കുകയും ചെയ്തു. നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിൽ ഇസ്രയേൽ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂർ ജനതയുടെ പ്രതിഷേധം അഗ്നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യൻ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി ഭരണത്തിന്റെ നയമെന്നും അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.

Leave a Reply

Your email address will not be published.