തിരൂർ താലൂക്ക് സമിതി പ്രതിഷേധിച്ചു

തിരൂർ: കേരള മദ്യനി രോധനസമിതിയുടെ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ഇടപെടൽ ക്യാമ്പയിൻ തടസ്സപ്പെടുത്താനും പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും എൽ.ഡി.എഫ് ശ്രമം. വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ മദ്യനിരോധന സമിതി നടത്തിയ യോഗത്തിനിടെയാണ് സംഭവം. ഇടതുപക്ഷ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിന്റെയും അടിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ മദ്യ നിരോദന സമിതി പ്രവർത്തകർ പുറത്തുവിട്ടു. ജനാധിപത്യ രീതിയിൽ കാമ്പയിൻ നടത്തുന്ന മദ്യ നിരോധന സമിതി പ്രവർത്തകരെ കയ്യേറാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂർ താലൂക്ക് കമ്മറ്റി ആവശ്യപ്പെടു. ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. പുതു തോട്ടിൽ
കോയ അധ്യക്ഷത വഹിച്ചു.

വി.പി. കുഞ്ഞു , ഉബൈദുള്ള താനാളൂർ, മുഹമ്മദ് അലി മുളക്കൽ , ജലീൽ വൈരങ്കോട്, ബി.പി. സഹീർ,മൂസ കുട്ടി നിറമരുതൂർ, ഷറഫുദ്ധീൻ തലക്കാട് എന്നിവർ പ്രസംഗിച്ചു.നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകർക്കുന്ന എൽ.ഡി.എഫിനെ തിരുത്തണം എന്ന ആഹ്വാനവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ മദ്യനിരോധനസമിതി നിലമ്പൂരിൽ പ്രചാരണത്തിലാണ് .
28 ന് തിരൂരിൽ നടക്കുന്ന മദ്യ നിരോധന സമിതി ബഹുജന കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.