ആക്ട് എക്സലൻസ് അവാർഡ് പുരസ്കാര ചടങ്ങ് മുൻ ഹയർസെക്കൻഡറി ജനറൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിവൻ പി എൻ ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: ഈ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ 200 ൽ 200 മാർക്ക് നേടിയ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളെ അസോസിയേഷൻ ഓഫ് കമ്പ്യൂട്ടർ ടീച്ചേഴ്സ് മലപ്പുറം(ആക്ട് മലപ്പുറം ) ആദരിച്ചു. പതിനഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ഹയർസെക്കൻഡറി ജനറൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശിവൻ പി എൻ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോക്ടർ കെ മുരളീധരൻ മുഖ്യാതിഥിയായിരുന്നു. ആക്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ കെ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന കരിയർ സെഷനിൽ സിജി കരിയർ കൗൺസിലറും കെ ഡിസ്ക് വിജ്ഞാന കേരളം മെന്ററുമായ അബ്ദുൽ ബഷീർ.എം സംസാരിച്ചു. അബ്ദുൽ അസീസ് കെ പി, ട്രഷറർ ആക്ട് മലപ്പുറം, പറപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ കബീർ, ഷബീർ എം, മുഹമ്മദ് സാലിം ടി, രാജ്മോഹൻ കെ, വിജു കെ ബി,ജാഫർ സാദിഖ് പ്രോഗ്രാം കൺവീനർ,രാജശ്രീ.എം കെ,സജിത. ടി,മെനൂപ്.ടി,ഖദീജ.കെ,
ഫാസിൽ എം എ സെന്റർ ഹെഡ് ആൻഡ് അക്കാഡമിക് കോഡിനേറ്റർ സയിലം കോട്ടക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ആക്ട് മലപ്പുറം സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതവും റോഷിദ് പി കെ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published.