പട്ടർനടക്കാവ് ആക്ഷൻ സ്‌പോർട്ട് കരാട്ടെ സ്കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും കളർ ബെൽറ്റും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ വിതരണം ചെയ്യുന്നു.

തിരുന്നാവായ : കരാട്ടെയാണ് ലഹരി എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിൻ്റ ഭാഗമായി പട്ടർനടക്കാവ്
ആക്ഷൻ സ്‌പോർട്ട് കരാട്ടെ ഇൻ്റർനാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ജൂനിയർ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.
ജാപ്പനീസ് ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ ഇന്ത്യൻ ചീഫായി നിയമിതനായ സെൻസായ് അബ്ദുൽ ഖാദർ വളപ്പിലിനു അനുമോദനവും നൽകി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.
ഖാദർ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.സാദിഖ് തിരുന്നാവായ അധ്യക്ഷത വഹിച്ചു.എം.വി. ഷംല ആമുഖ ഭാഷണം നടത്തി. പി.കെ ജംഷീർ, ഉനൈസ് കല്പകഞ്ചേരി,
ഹംസക്കുട്ടി വെട്ടൻ, കെ.മൊയ്‌തീൻ കുട്ടി,ജാഫർ നെടുതൊടി,നൗഫൽ പട്ടർനടക്കാവ്,പി.അഷ്‌റഫ്, ശ്രേയ ദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.