
തൃശൂർ:ജില്ലയിലെ യാത്രാദുരിതം പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കാണിക്കുന്ന നിസ്സംഗത ,ജനങ്ങളോട് കാണിക്കുന്ന ക്രൂര വിനോദമാണെന്നുo , വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങൾ യാത്രദുരി തത്തിൽ ബലിയാടാകുകയാണേന്ന് കുറ്റപ്പെടുത്തി കേരള കോൺഗ്രസ്സ്- കേരള യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റംഗങ്ങളുടെ നേതൃത്വതിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി….കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ജോബി ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു..സമരം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് കേ. വി.കണ്ണൻ ഉൽഘാടനം ചെയ്തു.. ജില്ല കളക്ടറുടെ നേതൃത്വത്തിൽ പൊതു മരാമത്ത് വകുപ്പ് ൻ്റെയും,പൊലീസിൻ്റെയും യോഗം വിളിച്ചു ചേർത്തു പരിഹാരം കണണമെന്നു ഉൽഘടനപ്രസംഗത്തിൽ K.V.KANNAN അവശ്യപ്പെട്ടു.കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സി. വി. കുരിയാകോസ് മുഖ്യ പ്രസംഗം നടത്തി. ഭാരവാഹികളായ ജോൺസൺ കഞ്ഞിരതിങ്കൽ, ഇട്ടിച്ചൻ തരകൻ,ഉണ്ണി വിയ്യൂർ,ജോസഫ് കാരക്കട,ആദീപ് അവന്നൂർ, T.C.ബാബു വേലൂർ, K.J.ജോബി കണ്ണനായ്ക്കൽ,ബിനോയ് T.C. അഭിഷേക് ഇരിഞ്ഞാലക്കുട ,ശിഹാബ് P.M. തുടങ്ങിയവർ സംസാരിച്ചു.
Leave a Reply