
കൊരട്ടി: നാഷ്ണൽ ഹൈവേയിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ എന്നിവടങ്ങളിലെ അടിപാത – മേൽപാല നിർമ്മാണത്തിലെ അശാസ്ത്രിയതക്കെതിരെയും, മെല്ലെ പോക്കിനും എതിരെയും, നിർമ്മാണ പ്രവത്തനത്തിൽ സ്ഥലം എം.പി. -എം എൽ എ എന്നിവരുടെ അനാസ്ഥക്ക് എതിരായും എൽ.ഡി.എഫ് കൊരട്ടി പഞ്ചായത്ത് കമ്മിപ്പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജനകീയ കൂട്ടായ്മ സി.പി.ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു, കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ കെ.ആർ സുമേഷ്, എൽ. ഡി. എഫ്. നേതാക്കളായ ഡെനിസ് കെ ആൻ്റണി , കെ.പി. തോമാസ്,കെ.എ. ജോജി, ജോർജ്ജ് വി. ഐനിക്കൽ, ഡേവീസ് മാമ്പ്ര, എ.എ. ബിജു, കെ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply