മൂവാറ്റുപുഴ :ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ നിയമനം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്‌. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി കെ കെ ജയൻ എന്നിവരാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.