
തിരൂർ : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ നിയമ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ മാതൃക യോഗ്യമായ ജീവിതം നയിച്ച വലിയ വ്യക്തിത്വമായിരുന്നു തിരൂരിലെ കാരണവർ അഡ്വക്കേറ്റ് വിഎംകെ അഹമ്മദ് എന്ന് സൗഹൃദവേദി തിരൂർ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു .
സൗഹൃദവേദി തിരൂർ ഐഎംഎ ഹോളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എംഎസ്എസ് സംസ്ഥാന സെക്രട്ടറി പിടി മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രവർത്തിച്ച എല്ലാ മേഖലയിലും വലിയ വിജയം കൈവരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മൊയ്തീൻകുട്ടിമാസ്റ്റർ പറഞ്ഞു..സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി , മുൻ ജില്ലാ പോലീസ് സൂപ്രണ്ട് പി രാജു, എംഎസ്എസ് ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഹസ്സൻ ബാബു, തിരൂർ നഗരസഭ കൗൺസിലർ കെകെ അബ്ദുസ്സലാം മാസ്റ്റർ, അഡ്വക്കറ്റ് എംകെ മൂസക്കുട്ടി , ജലീൽ കൈനിക്കര, ഡോക്ടർ ഹസീം, അഡ്വക്കേറ്റ് വിക്രം കുമാർ , അബ്ദുൽ ഖാദർ കൈനിക്കര ,പികെകെ തങ്ങൾ, സി അബ്ദുല്ല, കെഎം അലിക്കുട്ടി, പാറപ്പുറത്ത് കുഞ്ഞുട്ടി , അബ്ബാസ് കുന്നത്ത് , സ്കോളാർ ഹംസ, എപി കുഞ്ഞാമു , പാറയിൽ ഫസലു , കെ ഹമീദ് ഹാജി , അമ്മേങ്കര അബ്ദുള്ളക്കുട്ടി, സഫ മൊയ്തീൻകുട്ടി, ഭാസി തിരൂർ, എഎസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Leave a Reply