
വൈലത്തൂർ:വൈലത്തൂർ ടൗണിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്നും വീണു കിട്ടിയ പതിനായിരത്തോളം രൂപ യഥാർത്ഥ ഉടമക്ക് തിരിച്ചുനൽകി.
ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശിയും പൊൻ മുണ്ടം കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരിയുമായ കണ്ണംപുലാക്കൽ ലക്ഷമിയാണ് തനിക്ക് വീണുകിട്ടിയ സംഖ്യ ഉടമയായ മുണ്ടേക്കാടൻ കബീറിനു തിരിച്ചുനൽകി സമൂഹത്തിനു മാതൃകയായത്.
പൊൻ മുണ്ടം കൃഷി ഓഫീസർ മുഹ്സിന ,കൃഷി അസിസ്റ്റൻ്റുമാരായ സുഭീഷ്, നാദിറ ,ADC മെമ്പർ അഷറഫ് പന്നിക്കണ്ടത്തിൽ എന്നിവരും സന്നിഹിതരായി.
Leave a Reply