
കടുങ്ങപുരം : പാലൂർകോട്ട വെള്ളച്ചാട്ടത്തിനു മുകളിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.
വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്.
ഇന്ന് വൈകീട്ട് 3:30ന് ആയിരുന്നു അപകടം.
പെരുന്നാൾ അവധി പ്രമാണിച്ചു സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു. ശിഹാബുദ്ധീൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ മാലാപറമ്പ്എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്.
Leave a Reply