
കോട്ടക്കൽ:ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിൻ കോട്ടക്കൽ സോൺ ഉദ്ഘാടനം ഒതുക്കുങ്ങലിൽ നടത്തി.ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൂസ കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു.സോൺ പ്രസിഡണ്ട് സഈദ് സഖാഫി വാളക്കുളം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഡയറക്ടറേറ്റ് മെമ്പർ നാസർ പാണ്ടിക്കാട് പരിസ്ഥിതി പ്രഭാഷണം നടത്തി. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചയർമാൻ കുരുണിയൻ അബ്ദുൽ കരീം, മെമ്പർ എം സി കുഞ്ഞിപ്പാനൗഷാദ് സഖാഫി, നസ്റുൽ ഇസ്ലാം സഖാഫി, ഫിറോസ് മാസ്റ്റർ, ഷറഫുദ്ദീൻ അഹ്സനി, കരീം അഹ്സനി എന്നിവർ പങ്കെടുത്തു.
Leave a Reply