
തിരൂർ: റോഡിലെ ഭീമൻ കുഴിയിൽ വീണ് ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന് പരിക്ക്.
തലക്കടത്തൂർ മർക്കസ് സ്കൂളിനടുത്ത് (05-06-2025 വ്യാഴം) രാവിലെ ആറരയോടെയാണ് സംഭവം.
ചന്ദ്രിക ദിനപത്രത്തിൻ്റെ തിരൂർ റിപ്പോർട്ടർ വി.കെ റഷീദിൻ്റെ മകൻ റബീഹ് ഫൗസ് അഹമ്മദി(19)നാണ് പരിക്കേറ്റത്.
കോളേജിൽ നിന്നും പെരുന്നാൾ അവധിക്ക് നാട്ടിലെത്തുന്ന സഹോദരിയെ കൊണ്ടുവരാനായി തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റബീഹ്.
ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കുഴിയിൽ വീണ് ദേഹമാസകലം മുറിവ് പറ്റിയിട്ടുണ്ട്.
ഇതേ കുഴിയിൽ മുമ്പും പല തവണ ബൈക്കുകാർ അപകടത്തിൽ പെട്ടിട്ടുണ്ട്.



Leave a Reply