വ്യാജപ്രചാരണങ്ങൾ വിറളി പിടിച്ചത് മൂലം – പി കെ ഉസ്മാൻ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണം ശക്തമാക്കിയതോടെ വിറളി പിടിച്ച് ചില കേന്ദ്രങ്ങൾ, എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് എസ്ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. സ്ഥാനാർഥി പട്ടിക പൂർത്തിയായതോടെ പലരും അങ്കലാപ്പിലാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയിൽ ചിലർ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുഛിച്ചു തള്ളും. എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു, നാമനിർദ്ദേശ പത്രിക തള്ളി തുടങ്ങിയ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരുടെ അങ്കലാപ്പ് വോട്ടർമാർ തിരിച്ചറിയുന്നുണ്ടെന്നും പി കെ ഉസ്മാൻ വ്യക്തമാക്കി.
Leave a Reply