തിരൂർ. ആഗോള ഇസ്ലാമിക പണ്ഡിതനും ലോകപ്രശസ്ത ഖുർആൻ വിവർത്തകനുമായ ഡോ. ബഷീർ അഹമ്മദ് മുഹിയുദ്ദീനെ ജന്മനാടായ പറവണ്ണയിൽ അനുസ്മരിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പറവണ്ണ മദ്രസത്തുൽ ബനാത്തിൽ ചേർന്ന യോഗത്തിൽ പറവണ്ണ മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുൽഖഫാർ മൗലവി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ. പി. അബ്ദുൽ ഗഫാർ (ചെയർമാൻ) ബഷീർ പാലക്കാവളപ്പിൽ, ഖാജാ മൊഹിയുദ്ധീൻ( വൈ ചെയർമാൻ) വി. എം .മുസ്തഫ (ജനറൽ കൺവീനർ) ലുഖ്മാനുൽഹക്കീം, കെ പി താഹിർ( ജോയിൻ കൺവീനർ) കെ പി റഹ്മത്തുല്ല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഖാസിം ഷാലിമാർ, കെ. പി.ഒ.റഹ്മത്തുല്ല, കെ.പി.ഇസ്മായിൽ, സഹദുല്ല, ഖാജാ സിറാജുദ്ദീൻ, കെ. പി .അൻവർ, അമാനുള്ള, ഖാജാ ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു ജൂൺ 25നാണ് അനുസ്മരണ സമ്മേളനം നടത്തുന്നത്
Leave a Reply