ഒതുക്കുങ്ങൽ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തെ മുഹമ്മദ് ബിൻഷാദ് എന്ന മുഖ്യാതിഥി അക്ഷരാർത്ഥത്തിൽ പുളകം കൊള്ളിച്ചു. പുതുതലമുറ, നവ സാങ്കേതിക വിദ്യകളുടെ കെണിയിൽ കുടുങ്ങിയും പലതരം ലഹരികളിൽ മുങ്ങിയും ശ്രമപ്പെട്ട് മുന്നോട്ട് നീങ്ങുമ്പോൾ കൃഷിയും പശുപരിപാലനവും പാൽ വിതരണവും കൊണ്ട് ലോകത്തെ മാറ്റിമറിച്ചതിന്റെ അനുഭവകഥ വിദ്യാർഥികളെയും അധ്യാപകരെയും അങ്ങേയറ്റം പ്രചോദിപ്പിച്ചു.

ജീവിതം തന്നെ ലഹരിയാക്കി മാറ്റുന്നതിന്റെ രാസവിദ്യ കുട്ടികളുമായി പങ്കുവെച്ച ബിൻഷാദ് മറ്റൊരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫാത്തിമ നിഷ് വ എന്ന വിദ്യാർഥിനി രചിച്ച പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്ന ചടങ്ങും നടന്നു. പിടിഎ പ്രസിഡൻറ് മേലേതിൽ അലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സന്തോഷ് കുമാർ ആധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപകൻ ഷാജി വെള്ളത്തൂർ, ഗ്ലാഡ്സ്റ്റിൻ സന്തോഷ്, ബിന്ദു വി, സി പി മുഹമ്മദ് കുട്ടി, ആത്തിക്ക മോൾ, ഫിറോസ് ഖാൻ, പി ടി എ പ്രതിനിധികളായ ബഷീർ പി എം, ഷാജി കുരുണിയൻ, സിദ്ദീഖ് സിത്താര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.