തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) നേതൃത്വം കൊടുത്തുകൊണ്ട് തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു.
രക്ഷിതാക്കളോട് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോഴും തിരിച്ചു വീട്ടിൽ എത്തുമ്പോഴും കുട്ടികളുമായി വിശേഷവും സന്തോഷവും പങ്കിടണമെന്ന് നെറ്റ്‌വ റസിഡൻസ് ആഹ്വാനം ചെയ്തു. സ്കൂൾ അങ്കണത്തിലേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകൾക്ക് സ്നേഹസമ്മാനമായി കളർ പെൻസിലുകളും ബലൂണുകളും മധുരവും നൽകി കുട്ടികളെ സ്വീകരിച്ചു.
പ്രധാന അധ്യാപിക കെ പ്രകാശിനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെറ്റ്‌വ രക്ഷാധികാരി കെ.കെ റസാഖ് ഹാജി സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു, സ്നേഹ സമ്മാനങ്ങൾ സ്പോൺസർ ചെയ്ത തിരൂരിലെ മലബാർ ഗോൾഡൻ ആൻ്റ് ഡയമണ്ട്സിലെ മാർക്കറ്റിംഗ് മാനേജർ പി ജിതീഷ് , ബിസിനസ് എക്സിക്യൂട്ടീവ് അലി മോൻ അന്നാര , സ്റ്റാഫ് ഉപേന്ദ്രൻ , നെറ്റ്‌വ എക്സികുട്ടീവ് അംഗങ്ങളായ കെകെ അബ്ദുൽ റഷീദ്, വി ഷമീർ ബാബു, ഇവി കുത്തു ബുദ്ധീൻ, വനിതാ പ്രസിഡൻ് സതിദേവി , വിപി ശശികുമാർ , കെഎം അഷറഫ്, വിപി ഗോപാലൻ, പിടിഎ പ്രസിഡന്റ് ഉദയേഷ് , അദ്ധ്യാപികമാരായ എൻഎം സാബിറ , എസ്ടി പ്രേമ, കെ.ടി ഫിർദൗസ്, കെ.ടി റാഷിദ , ആർ. അശ്വതി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.