കോട്ടയ്ക്കൽ: നായാടിപ്പാറ ഗവ. യു.പി സ്കൂളിനെ സമ്പൂർണ സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും സ്കൂളിൽ വെച്ച് നടന്നു.
നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടു പറമ്പിൽ,
പ്രഥമാധ്യാപകൻ ടോമി മാത്യു, സ്റ്റാഫ് സെക്രട്ടറി സുനിത, സീനിയർ അസിസ്റ്റൻ്റ് സന്ധ്യ,പി.ടി.എ പ്രസിഡൻ്റ് ജബ്ബാർ കരിമ്പനക്കൽ, നൗഫൽ, ഡോ. ആതിര.സി.രാജ്, മരക്കാർ, റുക്സാന എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിദ്യാർഥികൾക്കുള്ള ഉപഹാരവും കൈമാറി.

Leave a Reply

Your email address will not be published.