തൃശ്ശൂർ:
“ജാതിസർട്ടിഫിക്കറ്റ് ഔദാര്യമല്ല, അവകാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതിക്ഷേമസമിതി സംസ്ഥാന വ്യാപകമായിനടത്തുന്ന സമരത്തിന്റെ ഭാഗമായി തൃശ്ശൂർതാലൂക്ക്ഓഫീസിലേക്ക് പി കെ എസ് തൃശൂർ താലൂക്ക് സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻനടക്കുന്ന വേളയിൽ വിവിധകാരണങ്ങൾ പറഞ്ഞ് ജാതി സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്ന ചില റവന്യൂ അധികാരികളുടെ
നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതികൂലകാലാവസ്ഥയിലും നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽപങ്കെടുത്തു. പി കെ എസ് ജില്ലാസെക്രട്ടറി കെ വി രാജേഷ് മാർച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്സെക്രട്ടറിഅഡ്വ: പി കെ ബിന്ദു അഭിവാദ്യംചെയ്ത് സംസാരിച്ചു.
വി വിസജീന്ദ്രൻ അധ്യക്ഷതവഹിച്ചു.
കെ എസ് സഹദേവൻ സ്വാഗതവും, ടി വി മദന മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.