തിരൂരങ്ങാടി : തിരൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയുടെ 18-മത് ആൽഫ ബാച്ചിന്റെ ബിരുദ ദാനം മെയ് 31 ശനിയാഴ്ച ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ അക്കാദമി ഡയറക്ടര്‍ അക്യു. മാസ്റ്റര്‍. ഷുഹൈബ് റിയാലു ബിരുദദാന പ്രഭാഷണം നിർവ്വഹിക്കും.
ഇത്തവണ രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങില്‍
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ചെമ്മാട് വെച്ചും ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുളള വിദ്യാർത്ഥികൾക്ക് ഹൈദരാബാദ് വെച്ചുമാണ് ബിരുദ ദാനം നടക്കുന്നത്. ആകെ 274 വിദ്യാർത്ഥികളാണ് 18-മത് ആല്‍ഫ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങുന്നത്.
അക്യുഷ് അക്യുപങ്ചര്‍ അക്കാദമി തിരൂര്‍ ആസ്ഥാനമായി 2008 ല്‍ ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം 3000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മുക്കം, മലപ്പുറം, തിരൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, കാഞ്ഞിരപ്പള്ളി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി പതിനൊന്ന് പഠന പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായി ഹിന്ദി ഉര്‍ദു വിദ്യാര്‍ഥികള്‍ക്കായി ഒരു പഠന കേന്ദ്രം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
അക്യുഷില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും വിവിധ സ്ഥലങ്ങളില്‍ അക്യുപങ്ചറിസ്റ്റുകളായി ചികിത്സാ മേഖലയില്‍ സേവനമനുഷ്ടിച്ചു വരുന്നു. മരുന്നില്ലാത്ത ചികിത്സ എന്നതാണ് അക്യുപങ്ചറിന്റെ പ്രത്യേകത. എല്ലാ രോഗങ്ങള്‍ക്കും ഈ അംഗീകൃത വൈദ്യ ശാസ്ത്ര ശാഖയില്‍ ചികിത്സയുണ്ട്. പ്ലസ് ടു പാസായവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും അക്യുപങ്ചര്‍ ചികിത്സക്ക് വൈദ്യശാസ്ത്ര മേഖലയില്‍ അംഗീകാരമുണ്ട്. അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളിലധികവും ഔഷധരഹിത ചികിത്സയായ അക്യുപങ്ചറിന്റെ പ്രചാരകരും പരിശീലകരുമായ ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയില്‍ ( IAPA) അംഗമായി പ്രവര്‍ത്തന നിരതരാണ്.
അക്യുഷ് അക്കാദമി ഡയറക്ടര്‍ അക്യൂമാസ്റ്റര്‍ ഷുഹൈബ് രിയാലു, വൈസ് പ്രിന്‍സിപ്പാള്‍ സയ്യിദ് അക്രം, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ കബീര്‍ കോടനിയില്‍, പ്രോഗ്രാം കണ്‍വീനര്‍ നസീര്‍ ബാവ പൊന്നാനി, മലപ്പുറം ബ്രാഞ്ച് ഡയറക്ടര്‍ സഫ കെ ബദീഉസമാന്‍, കൊല്ലം ബ്രാഞ്ച് ഡയറക്ടർ യൂസഫലി, കണ്ണൂര്‍ ബ്രാഞ്ച് ഡയറക്ടർ റുവൈദ ഖാലിദ്, പ്രോഗ്രാം ജോ:കൺവീനർ സാബിത് റിയാലൂ, ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി കെ സുനീർ തുടങ്ങിയവര്‍ നേതൃത്വം നൽകും.
Acu. Pr. ഷുഹൈബ് റിയാലു
(പ്രിൻസിപ്പാള്‍)
ഫോണ്‍ : 9388188190
Leave a Reply