കൊടുങ്ങല്ലൂർ : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, 2025 -2026 അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി 29.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രത്യേക പരിശോധനയിൽ കക്കമ്മ പോൾ എന്നു വിളിക്കുന്ന മേത്തല കോട്ടപ്പുറം ചേരമാൻ പറമ്പ് പെരുമ്പുള്ളി വീട്ടിൽ, പോൾ 59 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി പുകയില ഉതിപന്നങ്ങൾ വിൽപന നടത്തിയതിന് പോളിന്റെ പേരിൽ 17 ഓളം കേസുകളുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുൺ,സബ്ബ് ഇൻസ്പെക്ടർ സാലിം, എന്നിവർ ചേർന്നാണ് പോളിനെ പിടികൂടിയത്.

Leave a Reply

Your email address will not be published.