
പരപ്പനങ്ങാടി : പുത്തൻപീടികയ്ക്ക് സമീപം നായ കുറുകെ ചാടിയതുകാരണം ബൈക്ക് മറിയുകയും എതിരെ വന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് പരുക്ക് ഏൽക്കുകയും തൊട്ടടുത്ത നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്ക് ഉണ്ടായതിനെ തുടർന്ന് മിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയെങ്കിലും യാത്രികൻ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി പരേതനായ ഭാസ്കരൻ്റെ മകൻ ശ്രീജിത്ത് (37) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 9 30 ഓടെയാണ് സംഭവം നടന്നത്. മാതാവ്’ സൗമിനി / സഹോദരൻ രഞ്ജിത്ത്. മൃതദേഹം പോസ്റ്റ്മാർടത്തിനുശേഷം ഇന്നലെ(വ്യാഴം) ഉച്ചയ്ക്കു ശേഷം 4 മണിക്ക് കെട്ടുങ്ങൽ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.
Leave a Reply