തിരൂർ :സംസ്ഥാനത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപന ദിനാചരണം തിരൂർ നഗരത്തിൽ നടക്കുന്നതിനാൽ ഘോഷയാത്രകൾ മറ്റും ഉള്ളതിനാൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് മുതൽ നിയന്ത്രണം ഏർപ്പെടുത്തി. താനൂർ ഭാഗത്തുനിന്നും വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പൂക്കയിൽ ജംഗ്ഷനിൽ നിന്നും ഉണ്ണിയാൽ റൂട്ടിലേക്ക് തിരിഞ്ഞു പോകണം. പൂങ്ങോട്ടുകുളം ഭാഗത്തുനിന്നും സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ വരാതിരിക്കാൻ പൂങ്ങോട്ടുകുളത്തു നിന്നും തീരദേശ ഭാഗത്തേക്ക് തിരിച്ചു പോകണം . ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ബസ്സുകളും കാറുകളും ആലത്തൂരിൽ നിന്നും തിരിയുകയും ലോറികൾ പിക്കപ്പുകൾ ടിപ്പറുകൾ എന്നിവ ആലിങ്ങൽ ഭാഗത്തുനിന്നും തിരിഞ്ഞു തീരദേശ റോഡ് വഴി പോകേണ്ടതാണ്. ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ പരിപ്പുപറമ്പ് ഭാഗത്തുനിന്നും കുറ്റിപ്പുറം വഴി പോകണം. കുറ്റിപ്പുറം ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ തിരുനാവായയിൽ നിന്നും തിരിഞ്ഞ് പോകണം. കുറ്റിപ്പുറത്ത് ഭാഗത്തുനിന്നും വരുന്ന ലൈറ്റ് വാഹനങ്ങൾ കോലുപാലത്ത് നിന്നും തിരിഞ്ഞു പോകണം. ബസ്റ്റാൻഡ് ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഏഴൂർ വഴി പോകണം. മലപ്പുറം ഭാഗത്തുനിന്നും താനൂർ ഭാഗത്തേക്ക് വരുന്ന മറ്റു വാഹനങ്ങൾ പയ്യനങ്ങാടിയിൽ നിന്നും തിരിഞ്ഞ് പോകേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ ദീർഘദൂര വാഹനങ്ങൾ ചേളാരിയിൽ നിന്നും ഹൈവേ വഴി പോകണം .

Leave a Reply

Your email address will not be published.