
അനുഭവങ്ങൾ ഓർത്തെടുത്ത് തലമുറ സംഗമം
തിരുന്നാവായ : വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന അനുഭവങ്ങൾ ഓർത്തെടുത്ത് എം എസ് എഫ് തലമുറ സംഗമം. വേര് തേടും കാലം പ്രമേയത്തിൽ തിരുന്നാവായ പഞ്ചായത്ത് എം എസ് എഫ് സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സംഗമം മുതിർന്നവരെ കുട്ടിക്കാലത്തേക്ക് നടത്തുന്നതായി. സാങ്കേതി വിദ്യ ഇല്ലാത്ത കാലത്തെ സംഘടനാ പ്രവർത്തനങ്ങൾ പഴയ കാല നേതാക്കൾ പങ്ക് വച്ചപ്പോൾ നവ തലമുറക്ക് അത് പുത്തൻ അനുഭവമായി. ദുബൈ കെ എം സി സി ദേശീയ വൈ പ്രസിഡൻ്റ് സി പി അബ്ദുസമദിൻ്റെ എടക്കുളത്തെ വസതിയിൽ നടന്ന സംഗമം
അൽ ഐൻ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ ബക്കർ ഉദ്ഘാടനം ചെയ്തു. ഉമൈർ പള്ളത്ത് മോഡറേറ്ററായിരുന്നു. സി പി എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി , ഇ കെ ഗഫൂർ, സി പി സുലൈമാൻ, ഫക്രുദ്ദീൻ പല്ലാർ , ജലീൽ വൈരങ്കോട്, ശുഹൈബ് ആയപ്പള്ളി,എം കെ എം റാഫി, ടി.കെ. യഹ് യ , വി മൊയ്തീൻ, വി കെ മുഹമ്മദ് കുട്ടി,സി കെ എം നിസാർ, ഖമറുദ്ധീൻ പരപ്പിൽ,താജുദ്ധീൻ പല്ലാർ , എം പി ഹബീബ് റഹ്മാൻ, മുസ്തഫ പള്ളത്ത്, ലുഖ്മാൻ കരിമ്പനക്കൽ, റാഷിദ് കോന്നല്ലൂർ , സബാഹ് ചേരുരാൽ,ആഷിർ കാരത്തൂർ എന്നിവർ പ്രസംഗിച്ചു.
Leave a Reply