കടലുണ്ടിക്കടവ്:കടലുണ്ടിക്കടവ് പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കടലുണ്ടിക്കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്തിരുത്തി -ചാലിയം – കടലുണ്ടി – കോട്ടക്കടവ് -അത്താണിക്കല്‍ -ആനങ്ങാടി, ചെട്ടിയാര്‍മാട്-അത്താണിക്കല്‍-കോട്ടക്കടവ്-ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമന്ന് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.