പൂക്കയിൽ – ഉണ്ണിയാൽ റോഡിൽ ഉണ്ണിയാൽ അങ്ങാടി എത്തുന്നതിന് മുമ്പ് കനോലി കനാലിന് കുറുകെ നിർമ്മിച്ച റോഡ് പാലം അപകടാവസ്ഥയിലായത് കാരണം മാസങ്ങളായി ഈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ട്. തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തേക്കും, താനൂർ ഭാഗത്തേക്കും ധാരാളം ബസ് സർവ്വീസ് നടത്തിയിരുന്ന ഈ പാലം ഉൾകൊള്ളുന്ന റോഡിലൂടെയാണ്. പാലം അപകടാവസ്ഥയിലായത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അധികാരികൾ പാലം അടച്ചു അത് വഴിയുള്ള ഗതാഗതം നിർത്തിവെപ്പിച്ചു.
എന്നാൽ പാലത്തിന്റെ
കേടുപാടുകൾ തീർക്കുന്ന കാര്യമോ , പുതിയ പാലം പണിയുന്ന കാര്യത്തിലോ യാതൊരു തീരുമാനവും ഉണ്ടായതായി ഇത് വരെ അറിയാൻ സാധിച്ചിട്ടില്ല. ഇത് കാരണം ഇത് വഴി യാത്ര ചെയ്തിരുന്ന പ്രദേശത്തുകാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. കൂടാതെ ഇത് വഴി സർവീസ് നടത്തിയിരുന്ന ബസ് ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. താനൂരിൽ നിന്ന് ഉണ്ണിയാൽ വഴി ഓടികൊണ്ടിരുന്ന ബസ് ഉണ്ണിയാലിൽ നിന്ന് പറവണ്ണ വന്ന്
മുറിവഴിക്കൽ ജനതാ ബസാർ വഴി കറങ്ങി പഞ്ചാര മൂലയിലെത്തി തിരൂരിലേക്ക് സഞ്ചരിക്കുന്നതിന് സാധാരണ സഞ്ചരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ആവശ്യമാണെന്നത് കൊണ്ട് ബസുകൾക്ക് സമയക്രമം പാലിക്കുന്നതിനു് തന്നെ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഈ കാര്യങ്ങളുടെ ബുദ്ധിമുട്ടും പ്രയാസവും ഒന്നും തന്നെ ഇത് വരെ ഗൗരവമായി ആരും പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. പ്രശ്നപരിഹാരം ഉടൻ കാണണമെന്ന് പറഞ്ഞ് ഒരു ദിവസം ബസ് പണിമുടക്കി എന്നതല്ലാതെ യാതൊരുവിധ കാര്യമായ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

സ്കൂൾ, കോളേജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാൻ പോകുന്ന സമയമാണ്. ധാരാളം വിദ്യാർത്ഥികളും അദ്ധ്യാപകരും, മറ്റ് ജീവനക്കാരും ഇത് വഴി പറവണ്ണ, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളിലുള്ള സ്കൂളിലേക്കും, വാക്കാട് TMG കോളേജിലേക്കും, മലയാളം സർവകലാശാലയിലേക്കും യാത്രചെയ്യുന്ന പ്രധാന റോഡാണ് പൂക്കയിൽ ഉണ്ണിയാൽ റോഡ്. ആറോഡിൽ ഗതാഗതം നിരോധിച്ചത് കൊണ്ട് ധാരാളം യാത്രക്കാർക്കാണ് വലിയ പ്രയാസങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.
ആയതിനാൽ ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി ഈ പ്രശ്നം ഗൗരവമായി കണക്കിലെടുത്ത് ഉണ്ണിയാൽ പാലത്തിന്റെ കാര്യത്തിൽ ഉടൻ പരിഹാര നടപടികൾ അധികാരികളിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ

സവിനയം
MK. അബ്ദുഷുക്കൂർ
പറവണ്ണ

Leave a Reply

Your email address will not be published.