പുറത്തൂര്‍ : പുറത്തൂര്‍ പഞ്ചായത്തിലെ മുട്ടനൂര്‍ കൈതനിപ്പൂപറമ്പില്‍ കുടുംബ സംഗമം നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തിന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി. അബ്ദുല്‍ വാഹിദ് സ്വാഗതം പറഞ്ഞു.
കെ.പി. ഉമ്മര്‍ മുട്ടനൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഉമ്മര്‍ ചുങ്കത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മലപ്പുറം ഗവ. കോളേജ് ചരിത്രാധ്യാപകന്‍ പ്രൊഫ. സി.കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കുട്ടായി സ്‌കൂള്‍ അറബി അധ്യാപകന്‍ സി.കെ. ഷിഹാബുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലത്ത് യുവത്വം ചെന്നെത്തുന്ന ലഹരി എന്ന വിപത്തിനെതിരെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടന്നു.

സി.വി. അഷ്‌റഫ്, സി.കെ. അബ്ദുല്‍ റസാഖ് ഒഴൂര്‍, ഷെബീറലി സി.പി. ബി.പി അങ്ങാടി, അബ്ദുസ്സമദ് സി.വി എടക്കനാട്, സി.കെ. അബ്ദുല്‍ ഗഫൂര്‍ തലക്കട്ടൂര്‍, മല്‍ഹര്‍ മഖ്ദൂമി കൂട്ടായി, സി.കെ. മൊയ്തീന്‍കുട്ടി, കുഞ്ഞിമോന്‍ താനൂര്‍, സാമിയ. സി.കെ അത്തിപ്പറ്റ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാപ്രകനടങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവധയിനം ഗെയിമുകളും നടന്നു.
കോ-ഓര്‍ഡിനേറ്റര്‍മാരായ സാമിയ. സി.കെ, അബ്ദുല്‍ വാഹിദ്. കെ.പി. ജെസീറ കെ.പി, സഫിയ കെ.പി, ഷബ്‌ന സി.പി. മുആദ് സി.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും പ്രോഗ്രാം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനദാനവും നടന്നു.
സമ്മാനത്തിന് സി.കെ. മൊയ്തീന്‍കുട്ടി, കെ.പി. ഉമ്മര്‍, സി.വി. അഷ്‌റഫ്, ഖദീജ സി.പി, സൈനബ കെ.പി, ജസീറ കെ.പി, സാമിയ, അബ്ദുസ്സമദ് സി.വി, റഷീദ്, ഷിഹാബ്, അബ്ദുല്‍ റസാഖ്. സി.കെ. ഷബീറലി, കെ.പി. വാഹിദ്, ഉമ്മര്‍ സി, മല്‍ഹര്‍ മഖ്ദൂമി എന്നിവര്‍ നേതൃത്വം നല്‍കി.
കെ.പി. മുഹമ്മദ് റിഷാദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.