പ്രഥമ സംസ്ഥാന ജേർണലസിറ്റ്​ വടംവലി മത്സരത്തിൽ ചാമ്പ്യൻന്മരായ മലപ്പുറം പ്രസ്​ക്ലബ്​ ടീം കപ്പുമായി.

*ഫൈനലിൽ കണ്ണൂർ പ്രസ്​ക്ലബിനെ പരാജയപ്പെടുത്തിയാണ്​ മലപ്പുറത്തിന്‍റെ കിരീടം

മലപ്പുറം: കാസർകോട്​ നടന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തിൽ മലപ്പുറം പ്രസ്​ക്ലബ്​ ചാമ്പ്യൻന്മാരായി. ഫൈനലിൽ കരുത്തരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ്​ മലപ്പുറത്തിന്‍റെ ചരിത്രവിജയം. എട്ട്​ ടീമുകൾ പ​ങ്കെടുത്ത മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച്​ മത്സരത്തിൽ മലപ്പുറം മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​​. സെമിയിൽ പത്തനംതിട്ടയെ ​തറപ്പറ്റിച്ചാണ്​ മലപ്പുറം ഫൈനലിൽ പ്രവേശിച്ചത്​. ലീഗ്​ റൗണ്ടിൽ കോഴിക്കോടിനെയും കാസർകോടിനെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.