
തലക്കാടിൻ്റെ സമാധാനവും
സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന
ബാർ ജന ശക്തികൊണ്ട് അടപ്പിക്കും: എം എൽ എ
തിരൂർ: തലക്കാട് വടക്കെ അങ്ങാടിയിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടൽ അടച്ചു പൂട്ടാനുള്ള പ്രതിഷേധം താക്കീതായി.
തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി ബാർ ഹോട്ടലിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ലഹരി നിർമാർജന സമിനി സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി
മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.തലക്കാടിൻ്റെ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജന ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്ന് എം എൽ എ പറഞ്ഞു.പ്രതിഷേധ ധർണ്ണയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.തലക്കാട്ടിൽ
ബാർ തുറക്കുകയാണെങ്കിൽ ബാർ പൂട്ടിക്കാൻ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ ഭരണ സമിതി ഒളിച്ചുകളി നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.
വിദ്യാഭാസ സ്ഥാപനങ്ങൾ , ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് സമീപം നിലകൊള്ളുന്ന ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ബാർ
അടച്ചു പൂട്ടുന്നതുവരെ സമരം ശക്തമാക്കാനും തുടർ പ്രക്ഷോപം സംഘടിപ്പിക്കാനും തീരുമാനിച്ചു.
മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ലഹരി നിർമാർജന സമിതി തിരൂർ മണ്ഡലം പ്രസിഡൻ്റ് പി. മുഹമ്മദ് എന്ന ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ.എം. ബാപ്പു ഹാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി
കൊടുത്തു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ , ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞി കമ്മു, മണ്ഡലം ജനറൽ സെക്രട്ടറി കുന്നത്ത് അബ്ബാസ്,തലക്കാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ.പി. ഷരീഫാബി ,
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ , തലക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി. സുലൈമാൻ , ജനറൽ സെക്രട്ടറി ലത്തീഫ് കൊളക്കാടൻ ,
എസ് ടി യു സംസ്ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, മദ്യ നിരോദന സമിതി ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട്, യുവജന സമിതി താലൂക്ക് പ്രസിഡൻ്റ് ജലീൽ തൊട്ടി വളപ്പിൽ, തിരൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ .കെ. റിയാസ് എന്നിവർ സംസാരിച്ചു.
പി.വി. സമദ്, എൻ.സി. നവാസ്, വി.പി. ഹംസ, ഹുസൈൻ കുറ്റൂർ, ഹമീദ് കട്ടച്ചിറ, ബാനു കോട്ടത്തറ, സൈനബ കുറ്റൂർ, ടി.വി. മിൻഹ,നാസർ പൂതേരി, അബ്ദുൽ ഗഫൂർ ഹുദവി, നിഹാൽ ഫൈസി മുഹ്സിൻ ,ഇ.പി.എ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Leave a Reply