
ചെറിയമുണ്ടം :സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെറിയമുണ്ടം ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. അനിത ഫിലിപ്പ് , ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ശൈലേഷ് , പറപ്പൂത്തടം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക അനിത , ഇരിഞ്ഞാവൂർ എസ് വി എ യു പി സ്കൂൾ അധ്യാപകരായ റഹ്മത്തുന്നീസ, വിനോദ് എന്നിവർക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹാജിഷ തെസ്നി ആദ്ധ്യക്ഷ്യം വഹിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നാസർ , സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐ വി സമദ് , റജീന ലത്തീഫ് , അംഗങ്ങളായ ടി എ റഹീം , എൻ എ നസീർ , ഒ സെയ്താലി , സി ശംസിയ്യ , വി മൻസൂർ , എം മുനീറുന്നീഷ , ടി ഇബ്രാഹീം കുട്ടി , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ റഫീഖ് , മുൻ വൈസ് പ്രസിഡന്റ് യൂസഫ് കല്ലേരി എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്നവർക്ക് ഗ്രാമ പഞ്ചായത്ത് നൽകുന്ന ഉപഹാരങ്ങൾ പ്രസിഡൻ്റ് , വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവർ വിതരണം ചെയ്തു.
Leave a Reply