
കാലടി:രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അദ്ധ്യക്ഷപദം ഏറ്റെടുത്തതിൻ്റെ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി കാലടി മണ്ഡലത്തിലെ
15 -ാം വാർഡിൽ മഹാത്മാഗാന്ധി സ്മൃതി കുടുംബസംഗമം സംഘടിപ്പിച്ചു.
എ.ഐ.സി.സി. സെക്രട്ടറി റോജി എം.ജോൺ MLA സംഗമം ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ എ.കെ.സഹദേവൻ,ഏലമ്മ അന്തോണി,
അന്നംകുട്ടി ദേവസിക്കുട്ടി, പാപ്പച്ചൻ
മുട്ടംതൊട്ടിൽ,
കെ.പി.ജോസ്, വറിയത് പയ്യപ്പിള്ളി എന്നിവരെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിച്ചു.
എസ്.എസ്.എൽ. സി.,
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ അക്ഷയ് ലൈജു,
നിവേദിത ദാസ്, അൻസ ഷാജി, ജോവൻ ബിജോയ്,
അയന പി. അജീഷ് എന്നിവർക്കും എം.എൽ.എ. മെമന്റൊ നൽകി ആദരിച്ചു.
വാർഡ് കമ്മിറ്റി പ്രസിഡന്റ്
പി.കെ. വേലായുധൻ അധ്യക്ഷത വഹിച്ച കുടുംബ സംഗമത്തിന് കെ.സി.ബേബി സ്വാഗതം നേർന്ന് സംസാരിച്ചു.
സാംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.വിൽഫ്രെഡ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി. ജന.സെക്രട്ടറി അഡ്വ.കെ.ബി. സാബു,
ഡി.സി.സി.മെമ്പർ ജോയ് പോൾ,
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ,
യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ചെയർമാൻ
പി.കെ.ഷാജഹാൻ,
പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തൊട്ടപ്പിള്ളി, , വാർഡ് മെമ്പർ അംബിക ബാലകൃഷ്ണൻ,
പഞ്ചായത്ത് മെമ്പർമാരായ ബിനോയ് കൂരൻ, സിജു കല്ലുങ്ങൽ,
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
ജോജോ ജോൺ,
മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
ലേഖ വത്സൻ, കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറിമാരായ എം.കുട്ടപ്പൻ,
പൗലോസ് കോനൂരാൻ,
എ.എ.യാക്കോബ്,, വാവച്ചൻ താടിക്കാരൻ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.പി. കുരിയാക്കോസ്, മണ്ഡലം കമ്മിറ്റി ജന.സെക്രട്ടറി പി.ഒ.പൗലോസ്,
ജെറിൻ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബൂത്ത് പ്രസിഡന്റ് വി.എ.ഡേവിഡ്, വരയിലാൻ നന്ദി അർപ്പിച്ച് സംസാരിച്ചു.
കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ 100 കണക്കിന് ആളുകൾ പങ്കെടുത്ത സംഗമത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Leave a Reply