പുന്നയൂർക്കുള: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ‘ഹൃദയം തൊട്ട്’ സൂക്ഷ്മ കവിതകൾ കാവ്യസമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ പൊതുപ്രവർത്തകൻ അഷ്റഫ് ചാലിൽ പുസ്തകം ഏറ്റുവാങ്ങി. പുന്നയൂർക്കുളത്തിൻ്റെ സ്വന്തം എഴുത്തുക്കാരൻ അബ്ദുൾ പുന്നയൂർക്കുളം അധ്യക്ഷത വഹിച്ചു.കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയം നടത്തി. വാർഡ് മെമ്പർ പി.എസ്. അലി, എ.എം.അലാവുദ്ധീൻ, വി.കെ.മുഹമ്മദ്, വി.മായിൻകുട്ടി അണ്ടത്തോട്, എ വി മുഹമ്മദ് ഫൈസി പുറങ്ങ്, പ്രാദേശിക മാധ്യമ പ്രവർത്തകൻ വി.അബൂതാഹിർ, മമ്മു കടിക്കാട്, സി.ബി.റഷീദ് മൗലവി, ഹുസൈൻ വലിയകത്ത്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കവി ഷെബീർ അണ്ടത്തോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.