കാളികാവ്: മലയോര മേഖലയിൽ തുടരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ജില്ലയിൽ തന്നെ വന്യജീവി അക്രമങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ട്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ഇത് പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണ്. മലയോര മേഖലയിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.

കൊല്ലപെട്ട ഗഫൂറിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകുകയും കുടുംബത്തിൽ ഒരാൾക്ക് സർകാർ ജോലി നൽകുകയും ചെയ്യണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.