
മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വംശീയ മുൻവിധികൾ പ്രചരിപ്പിക്കുന്നത് ഇപ്പോൾ തുടർക്കഥയാണ്. കേന്ദ്ര സംസ്ഥാന സർക്കാർ പ്രതിനിധികൾ മുതൽ ഉദ്യോഗസ്ഥരും നിയമപാലകരും രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും മീഡിയകളും ഈ പ്രചരണം ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിലൂടെ വെറുപ്പും പകയും പരത്തുകയും മലപ്പുറം ജില്ലയെയും അവിടെയുള്ള ജനങ്ങളെയും വില്ലന്മാരായി ചിത്രീകരിക്കുകയും ചെയ്യുകയാണ്. ഈ വെറുപ്പിന്റെ പ്രചരണം തടയാനും പരസ്പരം സാഹോദര്യത്തോടെ ചേർത്തു പിടിക്കാനും നമുക്കാവണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റാസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രയ്ക്ക് മലപ്പുറം മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തോടുള്ള അവഗണനയുടെ മറ്റൊരു അടയാളമാണ് മലപ്പുറം കെഎസ്ആർടിസി ബസ്റ്റാൻഡ്. കാലങ്ങളായി പണി നടന്നു കൊണ്ടിരിക്കുകയാണെങ്കിലും യാത്രക്കാർക്കും കെഎസ്ആർടിസിക്കും ഉപകാരപ്പെടുന്ന ഒന്നും അവിടെ നടപ്പാക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. മലപ്പുറം ജില്ലയുടെ ആസ്ഥാനമായ പട്ടണത്തിൽ തന്നെ സർക്കാർ ഹോസ്പിറ്റലിൽ മതിയായ സൗകര്യങ്ങളോ ചികിത്സ വിഭാഗങ്ങളും ഇല്ല. ഇത്തരം വികസന പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply