സിപിഎ ലത്തീഫ്

തിരുവനന്തപുരം: പ്രമുഖ ചരിത്രപണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനും അധ്യപകനുമായിരുന്ന എം ജി എസ് നാരായണൻ്റെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അനുശോചിച്ചു.
പ്രാചീന കേരളചരിത്ര പഠന ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ചരിത്രകാരനാണ് എം ജി എസ് നാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചരിത്ര ഗവേഷണ രംഗത്ത് തൻ്റേതായ പാത വെട്ടി തുറന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള തൻ്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിൻ്റെ വിയോഗം ചരിത്ര ഗവേഷണ രംഗത്ത് വലിയ നഷ്ടമാണ്. എം ജി എസിൻ്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, സുഹൃത്തുക്കൾ, സഹയാത്രികർ എല്ലാവരുടെയും ദുഃഖത്തിൽ പങ്കാളിയാകുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.