റൈസ് അപ്പ് 2.0

എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടത്താണി സി.കെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വാർഡ് ലീഡർമാർക്കുള്ള ട്രെയിനിങ് (റൈസ് അപ്പ് 2.0 )കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യുന്നു.

താനൂർ : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റൈസ് അപ്പ് 2.0 (riseUP)എന്ന പേരിൽ എസ്.ഡി.പി. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വെസ്റ്റ് മണ്ഡലങ്ങളിലെ വാർഡ് ലീഡർമാർക്കുള്ള ട്രെയിനിങ് മീറ്റ് സംഘടിപ്പിച്ചു. വട്ടത്താണി സി.കെ കൺവെൻഷൻ സെന്ററിൽ എസ്.ഡി.പി. ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിർവഹിക്കുകയും ലീഡർമാർക്ക് ട്രെയിനിങ് നൽകുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ,ജില്ലാ സെക്രട്ടറിമാരായ റഹ്‌യാന ചാപ്പനങ്ങാടി,
എ.കെ അബ്ദുൽ മജീദ് മാസ്റ്റർ.
ജില്ലാ കമ്മിറ്റി അംഗങ്ങളായ അബൂബക്കർ കല്ലൻ, അബ്ദുള്ളക്കുട്ടി തിരുത്തി,ഉസ്മാൻ ഹാജി തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.