



3000/- രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികൾ റിമാന്റിലേക്ക്
അന്തിക്കാട് : 15-11-2025 തിയ്യതി രാത്രി 09.50 മണിയോടെ അന്തിക്കാട് സ്വദേശിയായ താണ്ടിയേക്കൽ വീട്ടിൽ നവീൻ 39 വയസ്സ് എന്നയാളെ അന്തിക്കാടുള്ള വീട്ടു പറമ്പിലേക്ക് അതിക്രമിച്ച് കയറി നവീനിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അസബ്യം പറഞ്ഞ് തടഞ്ഞ് നിർത്തി കൊടുവാൾ കൊണ്ട് വെട്ടി കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
ഈ കേസിലെ പ്രതികളായ അന്തിക്കാട് പുത്തൻപീടിക സ്വദേശികളായ പള്ളത്തി വീട്ടിൽ കുട്ടപ്പായി എന്നറിയപ്പെടുന്ന രാഗേഷ് 26 വയസ്സ്, പുളിക്കൽ വീട്ടിൽ സന്തോഷ് 56 വയസ്സ്, പുളിക്കൽ വീട്ടിൽ യഥു കൃഷ്ണൻ 28 വയസ്സ്, പുളിക്കൽ വീട്ടിൽ ശിവനന്ദൻ 25 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പരാതിക്കാരനായ നവീനിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പ്രതികളായ സന്തോഷ്, യദുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ. ഇവരുടെ സുഹൃത്താണ് കുട്ടപ്പായി രാഗേഷ്. സന്തോഷിന്റെ മകനാണ് യദു. ഇവരുടെ ബന്ധുവാണ് ശിവനന്ദൻ. പരാതിക്കാരന്റെ ഭാര്യ 3000 രൂപ സന്തോഷിന്റെ ഭാര്യക്ക് കൈവായ്പ കൊടുത്തിരുന്നു . രണ്ടുദിവസം മുമ്പ് ഈ പണം തിരിച്ചു ചോദിക്കുകയും അതിനെ ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനായി ആണ് പ്രതികൾ പരാതിക്കാരന്റെ വീട്ടിലെത്തിയത്.രാഗേഷ് കുട്ടപ്പായി ആണ് പരാതിക്കാരനെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.
രാഗേഷ്, യഥുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതികളാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ, ജി എസ് ഐ മാരായ കൊട്ടുമോൻ ജേക്കബ്, ഡെന്നി, എസ് സി പി ഒ സജു, ജി എസ് സി പി ഒ മാരായ ഷാനവാസ്, അജേഷ്, അരുൺരാജ്, സി പി ഒ മാരായ വിനോദ്, മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply