പരപ്പനങ്ങാടി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം നഗരസഭയിലെ അവുക്കാദർകുട്ടി നഹ റെയിൽവെ മേൽപാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് ചുങ്കം പിരിക്കാൻ ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ ലഭിക്കേണ്ട തിയതി ഈമാസം 15 ആണ്.
കെ.കുട്ടി അഹമ്മദ് കുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ഇടത് സർക്കാരിൻ്റെ കാലത്താണ് ഇതിന് ശിലയിട്ടത്.
2015 ൽ യു. ഡി.എഫ് ഭരണത്തിലാണ് പാലം ഉദ്ഘാടനം ചെയ്തത്.
അന്നു മുതൽ ചുങ്കം പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു.
എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ചുങ്ക കേന്ദ്രം തുടങ്ങാനുള്ള നീക്കം തടയുകയും, നിർത്തിവെക്കുകയും ചെയ്തെങ്കിലും, പിന്നീട് ശക്തമായ പോലീസ് കാവലിൽ നിർമ്മാണ പ്രവർത്തി തുടങ്ങിയത്.
പ്രവർത്തികൾ എസ്.ഡി.പി ഐയും , ജനകീയ മുന്നണി എന്ന കൂട്ടായ്മയും ചേർന്ന് തടഞ്ഞത് ലാത്തിചാർജിൽ കലാശിച്ചു.
പിന്നീട് ഒരു വർഷത്തോളം സത്യാഗ്രഹ സമരം തുടർന്നിട്ടും സർക്കാർ ടോൾപിരിവ് അവസാനിപ്പിച്ചില്ല.
പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി യായിരുന്ന ഇബ്രാ ഹിം കുഞ്ഞ് ഉദ്ഘാടന പ്രസംഗത്തിൽ വെച്ച് പ്രദേശത്തെ വാഹനങ്ങളേയും ഇരുചക്ര മുച്ചക്ര വാഹനങ്ങളെയും ടോൾ പിരിവിൽ നി ന്ന്ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കാർ 5 രൂപ, പിക്കപ്പ് വാൻ 8, ബസ്സ്, ലോറി എന്നിവക്ക് 15 രൂപ നിരക്കിലായിരുന്നു ചുങ്കം ഏർപ്പെടുത്തിയിരുന്നത്.
ടോൾ പിരിവ്ന് ശേഷം
വ്യത്യസ്ത ദിവസങ്ങളിലായിഏഴ് പേർക്കെതിരെ അഞ്ച് കേസാണെ ടുത്തിരുന്നത്.
ഇതിൽ ഇടത് പക്ഷ ജനകീയ മുന്നണി പ്രവർത്തകർക്ക് 3 കേസും എസ്.ഡി.പി.ഐക്ക് 2 കേസുമാണ് ഉണ്ടായിരുന്നത്.
2016ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ സമരത്തിൽ നിന്ന് ഭരണകക്ഷികൾ പതിയെ പതിയെ പിൻവാങ്ങുകയാ യിരുന്നു.
രണ്ടു വർഷത്തിനു ശേഷം നിലവിലെ കരാർ അവസാനിച്ചതോടെ പിന്നീട് ടെണ്ടറെടുക്കാൻ കരാറുകാർ തയാ റായില്ല.
പിന്നീട് വർഷങ്ങളോളം ടോൾ പിരി വുണ്ടായിരുന്നില്ല.
ടോൾ സെൻ്ററിലെ പല ഭാഗങ്ങളുംതുരു മ്പെടുത്തു നശിച്ചു.
ഇതിനിടക്കാണ് ഇപ്പോൾ വീണ്ടും ടോൾ പിരി വെടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്.
ടോൾ പിരിവ് പുനരാരം ഭിക്കുന്ന വാർത്ത വന്നതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ടോൾ പിരിവിനെതിരെ രക്തകലുശിതമായ സമരങ്ങളായിരുന്നു മാസങ്ങളോളം ഇവിടെ നടന്നിരുന്നത്.
നിരവധി പേർക്കാണ് പോലീസ് ലാത്തിചാർജിൽ പരിക്കേറ്റിരുന്നത്.
Leave a Reply