ആലപ്പുഴ: സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബന്. ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്റുട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്. എന്റെ മുത്തശ്ശന് കുട്ടനാട്ടുകാരനാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടന് വള്ളത്തില്‍ കയറുന്നത്. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരന് എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങള്‍ മികച്ചതാക്കാനായത്. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply