Category: പ്രാദേശികം

Post
ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ഗസ്റ്റ് ഡെമോൺസ്ട്രേറ്റര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.

Post
ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

ഗവ. വനിത ഐ ടി ഐ യില്‍ അഡ്മിഷന്‍ തുടരുന്നു

കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.

Post
പുരുഷാംഗനമാർ ചാരുത പകർന്നു

പുരുഷാംഗനമാർ ചാരുത പകർന്നു

വളയൻ ചിറങ്ങരയുടെമനംകവർന്ന് ഗോട്ടിപുവ നർത്തകർ. ഒറിയ കലാരൂപമായ ഗോട്ടിപുവ നൃത്തം വളയൻചിറങ്ങര നിവാസികൾക്കു നവ്യാനുഭവമായി.രായമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി, പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി, വി എൻ കേശവപിള്ള സ്മാരക വായനശാല, എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിക്മാക്ന്റെ സഹകരണത്തോടെ ഒറീസയിലെ നാടൻ കലാരൂപമായ ഗോട്ടിപ്പുവ നൃത്തം വളയൻചിറങ്ങര വി. എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിലാണ് അരങ്ങേറിയത്.വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളെ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്പിക്മാക് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ ഒരു കേന്ദ്രമായി...

Post
ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും

ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും

. രവിമേലൂർ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മദിനത്തിൽ ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉത്ഘാടനം ചെയ്‌തു.കാലടി എസ്. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകൻ എം. എച്ച്. ഫൈസൽ ‘വിഡ്ഢികളുടെ സ്വർഗം’ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി. ശ്രീമൂലനഗരം മോഹൻ, വായനശാല സെക്രട്ടറി കെ. ജെ....

Post
കുട്ടംകുളം സമരം 78-ാം വാർഷികം ആചരിച്ചു

കുട്ടംകുളം സമരം 78-ാം വാർഷികം ആചരിച്ചു

രവിമേലൂർ ഇരിങ്ങാലക്കുട*വഴിയിൽ കൂടി നടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.സമൂഹത്തെ പിന്തിരിപ്പൻ നിലപാടിലേക്ക് നയിക്കുന്ന വർഗ്ഗീയ ചിന്തകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർപറഞ്ഞു. . പികെഎസ് ഏരിയ പ്രസിഡന്റ്‌ ഏ.വി ഷൈൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.വി...

Post
ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ഔഷധ ഗ്രാമം  പദ്ധതിയുടെ  രണ്ടാംഘട്ടത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി,പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി മുഹമ്മദ് റഫീഖ് , കല്ല്യാശ്ശേരി കൃഷി...

Post
ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ക്ക്സംസ്ഥാനതല അവാര്‍ഡ്

ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ക്ക്സംസ്ഥാനതല അവാര്‍ഡ്

അന്താരാഷ്ട്ര സഹകരണദിനത്തോടനുബന്ധിച്ച്, സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സഹകരണവകുപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായുളള പരിശോധനയിലൂടെയാണ് മികച്ച സംഘങ്ങളെ തിരഞ്ഞെടുത്തത്. എറണാകുളം ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡിനര്‍ഹരായി. സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കായി തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കിനെയും മികച്ച പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കായി കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും തിരഞ്ഞടുത്തു. പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍...

Post
ഗേള്‍സ് എന്‍ട്രി ഹോമില്‍ താത്കാലിക നിയമനം

ഗേള്‍സ് എന്‍ട്രി ഹോമില്‍ താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും രണ്ടത്താണി യുവത കൾച്ചറൽ ഓർഗനൈസേഷന്റെ മേൽനോട്ട ചുമതലയിലുള്ളതുമായ തവനൂർ എൻട്രി ഹോം ഫോർ ഗേൾസ്” എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. തസ്തികകളും യോഗ്യതകളും. 1. ഹോം മാനേജര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 22500 രൂപയാണ് വേതനം. 2. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/...

Post
കാര ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം

കാര ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം

മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിലേക്ക് കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദന ആവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892. വെബ്‍സൈറ്റ്: www.matsyafed.in

Post
മലപ്പുറം ഗവ. കോളേജില്‍ സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി (മുസ്‍ലിം-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്- 1, ഇ.ടി.ബി-1), ബി.എ അറബിക് (ഓപ്പണ്‍-1, മുസ്‍ലിം-1, എസ്.സി-1, ഇ.ടി.ബി-1) എന്നീ കോഴ്സുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 10 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061 734 918.