Category: പ്രാദേശികം

Post
പൊളിച്ചിട്ട റോഡ് നന്നാക്കും എന്ന് പറഞ്ഞിട്ട് എന്തായി എംഎൽഎ ?

പൊളിച്ചിട്ട റോഡ് നന്നാക്കും എന്ന് പറഞ്ഞിട്ട് എന്തായി എംഎൽഎ ?

പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ  ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ നിർദേശം നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ എംഎൽഎ തയ്യാറാകണമെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. റോഡുകൾ വെട്ടിപ്പൊളിച്ചത് കാരണം റോഡിൻ്റെ വീതി പകുതിയായി കുറയുകയും, വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നു.  ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ നിന്നും ചെളി തെറിച്ച് കാൽനടയാത്രക്കാർക്കും,...

Post
എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പിന്റെ പരിശോധന

എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പിന്റെ പരിശോധന

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിവരണം ചെയ്യാത്തതിനെ തുടർന്നാണ് നടപടിയെന്ന് എസ്.ടി.യു കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ റവന്യൂ വകുപ്പ് അധികാരികളുടെ പരിശോധന. പിരിഞ്ഞുപോയ 49 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകാത്തതിനെ തുടർന്ന് നേരത്തെ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് (ഡി.എൽ. സി ) പാലക്കാട് യൂനിയനുകളും, തൊഴിലാളികളും പരാതി നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ഗ്രാറ്റുവിറ്റി നൽകാൻ മാനേജ്മെന്റിനോട് നിർദ്ദേശിച്ചിട്ടും മാനേജ്മെൻറ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തിരുന്നില്ല. തുടർന്നാണ് ഗ്രാറ്റിവിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ റിക്കവറി...

Post
ഭീഷണിപ്പെടുത്തി പണം തട്ടൽ: ഹനുമാൻ സേന നേതാവും യുവതിയും റിമാൻ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടൽ: ഹനുമാൻ സേന നേതാവും യുവതിയും റിമാൻ്റിൽ

കാക്കൂർ : ലൈംഗിക അതിക്രമം ആരോപിച്ച് വ്യാപാരിയെ ഭീഷണി പെടുത്തി പണം തട്ടിയ കേസിൽ ഹനുമാൻ സേന നേതാവും, യുവതിയും പിടിയിൽ. ഹനുമാൻ സേന സംസ്ഥാന ജനറലും വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയുമായ ഭക്തവത്സലൻ (60)കാക്കൂർ മുതുവട്ട്താഴം പാറക്കൽ ആസിയ(38) എന്നിവരെയാണ് റിമാൻ്റ് ചെയ്തതത്. കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപെടുത്തി പണം തട്ടിയത്. പോലീസിൽ പരാതി നൽകാതിരിക്കാൻ വ്യാപാരിയോട് ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.ആദ്യഗഡുവായി അമ്പതിനായിരം രൂപ ഭക്തവത്സലൻ്റെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു.വീണ്ടും ഭീഷണി ശക്തമായതോടെയാന്ന്...

Post
കോളിയത്ത് ഹുസൈൻ അന്തരിച്ചു

കോളിയത്ത് ഹുസൈൻ അന്തരിച്ചു

പരപ്പനങ്ങാടി :ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിൽ താമസിക്കുന്ന കോളിയത്ത് ഹുസൈൻ(കെ.ടി) (58) അന്തരിച്ചു. ഭാര്യ: ബീപാത്തുമക്കൾ: അബ്ബാസ്, മുർഷിദ, മുബഷിറ , ഫാത്തിമ ഷഫ്ന കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പനയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post
തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ വെച്ച മൃതദേഹം ചീഞ്ഞു നാറുന്നു

തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ വെച്ച മൃതദേഹം ചീഞ്ഞു നാറുന്നു

മനുഷ്യാവകാശ സംഘടന പരാതി നൽകി. തിരൂർ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ കേടായതിനെത്തുടർന്ന് ഫ്രീസറിൽ സൂക്ഷിച്ച മൂന്ന് ദിവസം മുൻപ് ട്രെയ്ൻ തട്ടി മരിച്ചയാളുടെ മൃതദേഹം ചീഞ്ഞു നാറുന്നു.ഇതിന് മുൻപും ഫ്രീസർ കേടായതിനെ തുടർന്ന് ആശുപത്രിയിൽ ഇതേപോലെ സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹത്തോട് ചെയ്യുന്ന ഇത്തരം അനാദരവ് പൊറുപ്പിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികാരികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ എടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി,...

Post
പരപ്പനങ്ങാടി കോ : ഓപ്പറേറ്റീവ് ബാങ്ക് ആബുംലൻസ് സമർപ്പിക്കും

പരപ്പനങ്ങാടി കോ : ഓപ്പറേറ്റീവ് ബാങ്ക് ആബുംലൻസ് സമർപ്പിക്കും

ഹമീദ് പരപ്പനങ്ങാടിപരപ്പനങ്ങാടി: കോ: ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സാമൂഹ്യക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായി ജനസാന്ദ്രത കൂടുതലുള്ള പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിക്കുള്ളിൽ സേവനമനുഷ്ടിക്കുന്നതിന് വേണ്ടി ആംബുലൻസ് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 1917 ൽ ഐക്യനാണയ സംഘമായി തുടങ്ങി തിരൂരങ്ങാടി താലൂക്കിലെ ഏറ്റവും വലിയ ബാങ്കായ പരപ്പനങ്ങാടി സർവീസ് ബാങ്ക് 107 വർഷം പിന്നിടുന്ന വേളയിലാണ് സന്നദ്ധ സംഘമായ വൈറ്റ് ഗാർഡ് ചാരിറ്റിബൾ സ്വസൈറ്റിക്ക് പുതിയ ആംബുലൻസ് നൽകുന്നത്. 2024 സെപ്തംബർ 6ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക്...

Post
ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് അടച്ചിടും

ഷൊർണൂർ ഒന്നാം ലെവൽ ക്രോസ് അടച്ചിടും

ഷൊർണൂർ – ചേലക്കര റൂട്ടിൽ ഷൊർണൂർ – വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 – 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

Post
നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ

നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ

തിരൂരങ്ങാടി : പി.വി.അൻവറിൻ്റെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുചിത്ത് സിൽമാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി . തൻ്റെ അനുജൻ കൊല്ലപെട്ടെത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി.അൻവറിലൂടെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുചിത്ത് ദാസ് നടത്തിയത്. ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർധനത്തിനിരയാക്കുകയായിരുന്നന്ന്...

Post
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ്

ഓണത്തിന് ഒരു കൊട്ടപ്പൂവല്ല, നൽകിയത് ഒരു പൂക്കാലം: മന്ത്രി എം ബി രാജേഷ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ പി സിലീഷിന്റെ തോട്ടത്തിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ...

Post
നാഷണൽ യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു

നാഷണൽ യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു

നാഷണൽ യൂത്ത് ലീഗ്(NYL) മലപ്പുറം ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു. മലപ്പുറം:നാഷണൽ യൂത്ത് ലീഗ്(NYL ) മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു പ്രസിഡന്റ് – കമറുദ്ദീൻ തയ്യിൽ (തിരൂരങ്ങാടി)വൈസ് പ്രസിഡന്റ് – 1)ലത്തീഫ് അരീക്കാടൻ.2) കരാടൻ റസാക്ക്.ജനറൽ സെക്രട്ടറി – അബ്ദുള്ള കള്ളിയത്ത്(വേങ്ങര) സെക്രട്ടറിമാർ – ഹാഷിർ ചെമ്മലശ്ശേരിബഷീർ താനൂർദിലീപ് കുട്ടൻ വേങ്ങര ട്രഷർ -റഫീഖ് വെട്ടം (തിരൂർ) സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ:-നൗഫൽ തടത്തിൽ.ഫൈസൽ രണ്ടത്താണി.യാസർ മഞ്ചേരി. നാഷണൽ യൂത്ത് ലീഗ് (NYL) സംസ്ഥാന...