Category: പ്രാദേശികം

Post

കേന്ദ്രം ആമ ബജറ്റ് നൽകി കേരളത്തെ അവഹേളിച്ചു: കോൺഗ്രസ്

പൊന്നാനി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചതിൽ ഒന്നും നൽകാതെ ആവശ്യപ്പെടാത്ത ആമ ടൂറിസം പദ്ധതി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി കേരളത്തിലെ ജനതയെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് വി ചന്ദ്രവല്ലി,...

Post

ഹജ്ജ്: ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നിന്നും ഫ്‌ളൈ നാസ് ആണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോർട്ട് ഹജ്ജും കൊച്ചിയിൽ നിന്നുമാണ്. ആദ്യ സർവ്വീസ് കൊച്ചിയിൽ നിന്നും 2026വ ഏപ്രിൽ 30ന് ഉച്ചക്ക്‌ 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സർവ്വീസ്. കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജിനായുള്ള ഫ്‌ളൈറ്റ് സർവ്വീസുകൾ മെയ് 17,...

Post

വള്ളിക്കുന്ന് മണ്ഡലത്തിലെ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്തും

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കു ന്ന് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളുടെ നിർവ്വഹണത്തിലും പരിപാലനത്തിലുമുള്ള വികസന പ്രവർ ത്തികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കാൻ മണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിൽ തീരുമാനമായതായി പി. അബ്ദുൽ ഹമീദ് എം.എ ൽ.എ അറിയിച്ചു.കടലു ണ്ടിക്കടവ് പാലം പുന രുദ്ധാരണത്തിൻ്റെ13.15 കോടി രൂപയുടെ പ്രവർത്തിയുടെ ആദ്യ ഘട്ടം ചെന്നൈ ഐഐടി പരിശോധനക്ക് ശേഷം നട ക്കും. പാലത്തിന് സമീപം അഴിമുഖം ടൂറിസം കേന്ദ്രമാണ്. ഇവിടെ വെളിച്ചം ഇല്ലാത്തത് ഏറെ പ്രയാസം...

Post

നീതിയുടെ വഴിയിൽ പെൻഷൻകാർ

ഐക്കരപ്പടിയിൽ സമരജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം പുളിക്കൽ:സഹകരണ പെൻഷൻകാർ അനുഭവിക്കുന്ന നീതിനിഷേധങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായി, കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടക്കുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്കരപ്പടിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ സ്വീകരണം നൽകി.സമരവഴികളിലൂടെ പ്രതീക്ഷയുടെ സന്ദേശമെത്തിച്ച ജാഥയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നേതൃത്വം നൽകി. ഐക്കരപ്പടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിന് എൻ. അച്ചു അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ...

Post

നവ തേഞ്ഞിപ്പലം വികസന ശിൽപശാല സംഘടിപ്പിച്ചു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച നവതേഞ്ഞി പ്പലം ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ ബഷീർ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.പുഴയോര ടൂറിസം പദ്ധതി,പകൽ വീട്, ഓപ്പൺ ജിം,കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ നവീക രണം, ചേളാരി ബസ് ബേ, മൊബിലിറ്റി ഹബ്ബ് തുടങ്ങി നിർദ്ദേശങ്ങൾ ഉയർ ന്നു.തെരുവ് നായ ശല്യം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത്...

Post

സമൂഹശാസ്ത്ര വിഷയങ്ങളുടെ പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാ ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാ ശലാ ഫോക്‌ലോര്‍ പഠന വകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ (സി.എസ്.ടി.ടി.) ആഭിമുഖ്യത്തിലാണ് പരിപാടി.പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളില്‍ സാങ്കേതിക പദാവലികള്‍ മാനകീകരിക്കുന്നതിന് മുന്നോടിയായാണ് സെമിനാര്‍. ഒരേ അര്‍ഥത്തില്‍ പല വാക്കുകള്‍ ഉയോഗിക്കുന്നതിന് പകരം ഏറ്റവും അനുയോജ്യമായതും സ്വീകാര്യമായതുമായ മലയാളപദം കണ്ടെത്തുകയും ആശയത്തിനനുസൃതമായി സ്ഥിരമായി പ്രയോഗിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് സെമിനാര്‍...

Post

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റിടൗൺ ഷിപ്പ് കാലിക്കറ്റിൽ നടപ്പാക്കണം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് കാലിക്കറ്റിൽ നടപ്പാക്കണം- ബി ജെ പി സിൻഡിക്കേ റ്റംഗം എ കെ അനുരാജ്. കേന്ദ്ര ബജറ്റില്‍ അഞ്ച് യൂനിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകൾ ആരംഭിക്കുമെന്നാ കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍ ബജറ്റിൽ പ്രഖ്യാപിച്ചത്. അതിലൊന്ന് കേരളത്തിലെ കാലിക്കറ്റിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധ നകാര്യമന്ത്രി നിർമ്മല സീതാ രാമൻകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കു കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എ കെ അനുരാജ് നിവേദനം നല്‍കി.സംസ്ഥാനത്തു നിലവിലുള്ള സര്‍വകലാശാലകള്‍ ആസൂത്രിതമായി...

Post

പുതുയുഗ യാത്രക്ക്തിരൂരിൽ സ്വീകരണം നൽകും

തിരൂരിലെ സ്വീകരണം14ന് വൈകുന്നേരം 5 മണിക്ക് തിരൂർ:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതുയുഗ യാത്രക്ക്14ന് വൈകുന്നേരം 5 മണിക്ക് തിരൂരിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു.യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പൊന്നാനി പാർലമെൻ്ററി മണ്ഡലം യു.ഡി.എഫ് കൺവീനർഅഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ...

Post

എം.എസ്. എം ജില്ലാ സെക്രട്ടറി നിബ്രാസുൽ ഹഖിനെ ആദരിച്ചു

തലക്കാട് : ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്നമലപ്പുറം ജില്ലാ എം.എസ്.എംസെക്രട്ടറിയും പരപ്പനങ്ങാടി ഇശാത്ത്അറബി കോളേജ് ലൈബ്രേറിയനുമായ കുറ്റൂർ പി. നിബ്രാസുൽ ഹഖിന് ആദരവും യാത്രയയപ്പും നൽകി. തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സമിതി സംഘടിപ്പിച്ച ആദരം പരിപാടി പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കുറ്റൂർ അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ മുഖ്യപ്രഭാഷണം നടത്തി. പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, ഷംസുദ്ദീൻ അല്ലൂർ, റഷാദ് പറവണ്ണ, എം. അബ്ദുറഹിമാൻ, മൂസ ആയപ്പള്ളി, പി....

Post

കലാ കായിക മത്സര വിജയികളെ ആദരിച്ചു

വളവന്നൂർ :വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ – സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ – സംസ്ഥാന കലോത്സവങ്ങളിലും...