തേഞ്ഞിപ്പലം:പരപ്പനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിക്കുന്ന് നെറും ങ്കൈതക്കോട്ട – മേക്കോട്ട താലപ്പൊലി ഉത്സവം2025 മാർച്ച് എഴിന് വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നെറും ങ്കൈത കോട്ട ദേവ സ്വവും നെറുംങ്കൈത കോട്ട ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന വിപു ലമായ ക്രമീകരണങ്ങൾ ഉത്സവ നഗരിയിൽ പൂർത്തി യായി.പതിനായിരക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷയിൽ ക്ഷേത്ര പരി സരത്ത് പോലീസ് ഫയർ ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഏർ പ്പെടുത്തിയിട്ടുണ്ട്.പരപ്പനാടിന്റെ ധർമ്മ ദേവതയായ മേക്കോട്ടയിൽ അമ്മ താലപ്പൊലി പറമ്പിലെ കളരി തറയിൽ കുടികൊള്ളുന്ന സഹോദരിയെ കാണാൻ പുറത്തേക്ക് എഴുന്നള്ളുന്നു എന്ന സങ്കല്പ ത്തിലാണ് താലപ്പൊലി ഉത്സവം കൊണ്ടാടുന്നത്.

ഉത്സവ ദിവസം രാവിലെ 4 ന് നടതു റക്കും. 5.30ന് ഉഷപൂജയ്ക്ക് ശേഷം ദർശനമാരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം തന്ത്രി ചെറ മംഗലം നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ വാദ്യ കലാകാരനായ ശുകപുരം ദിലീപിന്റെ പ്രമാണത്തിൽ ക്ഷേത്ര സന്നിധിയിൽ ആ ൽത്തറമേളം നടക്കും. മൂന്നു മണിക്കൂർ നീളുന്ന പഞ്ചാരിമേളത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ ദാരിക നിഗ്രഹ സങ്കലത്തിൽ മഹാഗുരുതി. വൈകിട്ട് ഏഴിന് ഉത്സവപ്പറമ്പിലെ വേദിയിൽ സാംസ്കാരിക സമ്മേളന ആരംഭിക്കും. അതിനു തുടർച്ചയായി 8:30ന് വാദ്യകലയിലെ യുവ പ്രതി ഭകളായ തൃക്കൂർ അശോക്ജി മാരാർ, പുതുക്കോട് ഉണ്ണികൃഷ്ണമാരാർ എന്നിവരുടെ ഡബിൾ തായമ്പക ക്ഷേത്ര നടപ്പന്തലിൽ നടക്കും.രാത്രി 11.30 ന് ആണ് ഉത്സവത്തിന് ഏറ്റവും വിശേ ഷപ്പെട്ട ചടങ്ങായ തിരുഎഴുന്നള്ളത്ത്. ഗജവീരന്റെ തിടമ്പേറി പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവതിയെ കളരി ത്തറയിൽ വെച്ച് നൂറുകണക്കിന് നാരീ ജനങ്ങൾ താലപ്പൊലിയുമായി വരവേൽ ക്കുന്നു.

ഭഗവതിമാർ തമ്മിൽ ഉള്ള കൂടിക്കാഴ്ച മംഗളമായി എന്ന് വിളിച്ചറിയിച്ചുകൊണ്ട് വെളിച്ചപ്പാട് അരി എറിയുമ്പോൾ ദീപ മേന്തിയ സ്ത്രീ ഭക്തജനങ്ങൾ മേക്കോട്ട ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങുന്നു. പിന്നാലെ ക്ഷേത്രത്തിലേക്ക് തിരി .ച്ചെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ പാണ്ടിമേള വുമായി വരവേൽക്കുന്നു. ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുന്ന എഴുന്നള്ളത്ത് ശ്രീലകത്തെ ഏഴു തവണ വലം വയ്ക്കുന്നു. തുടർന്ന് കളമെഴുത്തു പാട്ടിൻറെ പ്രധന ചടങ്ങുകൾ. സർക്കാരി ൻ്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പുവരുത്തി കൊണ്ട് നാല് സമയങ്ങളിലായി കരിമരുന്ന് പ്രയോഗം നടത്തുന്നതിനുള്ള ഒരുക്കങ്ങളും മേക്കോട്ട പറമ്പിൽ ചെയ്തു വരുന്നു. നെറുങ്കൈതക്കോട്ട ദേവസ്വം എക്സിക്യൂട്ടീവ് ഓഫീ സർ സംഗമെഷ് വർമ, പ്രസിഡണ്ട് പി ഹൃഷികേശ് കുമാർ, സെക്രട്ടറി എപി ഉണ്ണികൃ ഷ്ണൻ, ട്രഷറർ രാമചന്ദ്രൻ മാരാത്തയിൽ,ബാബുരാജൻ തറോൽ ,സദാനന്ദൻ പീ ച്ചം കോളി,പി വിമൽ കുമാർ, പി ശശികുമാർ,മോഹൻദാസ് പീച്ചം കോളി,ഒ രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

Leave a Reply

Your email address will not be published.